ആദ്യദിനം ഏഴ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് ചിത്രം ‘വടചെന്നൈ’..

October 20, 2018

ധനുഷ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വെട്രിമാരൻ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ആദ്യ ദിവസം തമിഴ്നാട്ടിൽ  നിന്ന് മാത്രം 7.24 കോടി രൂപ കളക്ട് ചെയ്തു. ചെന്നെയില്‍ നിന്ന് മാത്രം രണ്ടു ദിവസം കൊണ്ട് 1.35 കോടി രൂപയാണ് ചിത്രം നേടിയത്.

ചിത്രം അമേരിക്കയിലും മികച്ച കളക്ഷന്‍ നേടുന്നുണ്ട്. അമേരിക്കയില്‍ നടത്തിയ പ്രീമിയര്‍ ഷോയിലൂടെ മാത്രം 56 ലക്ഷം രൂപ നേടിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് 17ന് റിലീസ് ചെയ്തത്. അടുത്ത ഭാഗത്തിന്റെ 20 ശതമാനത്തോളം ചിത്രീകരിച്ചു കഴിഞ്ഞെന്നും അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ധനുഷ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ധനുഷിന്റെ സിനിമ ജീവിതത്തിലെ മികച്ച വിജയമാണെന്നാണ് സിനിമ കണ്ടിറങ്ങുന്ന ആരാധകർ അഭിപ്രായപ്പെടുന്നത്. മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന്‍ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എണ്‍പതു കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ചിത്രമാണ് വാടാചെന്നൈ. ധനുഷിന്റെ മൂന്ന് വ്യത്യസ്തമായ ലുക്കുകളോടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷിന് ദേശീയ പുരസ്‌ക്കാരം നേടി കൊടുത്ത ആടുകളത്തിന്റെ സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടാചെന്നൈ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഈ പ്രതീക്ഷകൾ യാഥാർഥ്യമായിരിക്കുകയാണിപ്പോൾ.

സ്ലോ മൂവിങ് വിഷ്വലുകളും ഗ്യാങ്‌സ്റ്റര്‍ മ്യൂസിക്കുമാണ് ‘വാടാചെന്നൈ’യുടെ ടീസറിലുള്ളത്. എഴുപതുകളിലെ കാലഘട്ടം സൂചിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവുമാണ് ധനുഷും സമുദ്രക്കനിയുമൊക്കെ ഈ ചിത്രത്തിൽ കാണിക്കുന്നത്. കട്ട താടിയിലും താടിയില്ലെതെയുമൊക്കെയാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിൽ ധനുഷിനൊപ്പം സമുദ്രക്കനിയും ആന്‍ഡ്രിയ ജെറമിയയും ഒക്കെ വ്യത്യസ്തമായ ലുക്കുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ധനുഷിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു.