‘വയലിനല്ല ഘടം’, വാദ്യോപകരണങ്ങളിൽ അത്ഭുതം സൃഷ്ടിച്ച് ബാലുവും സുഹൃത്തുക്കളും; വീഡിയോ കാണാം

October 15, 2018

സംഗീതത്തിന്റെ ലോകത്ത് അത്ഭുതം സൃഷ്ടിച്ച കലാകാരനാണ് അടുത്തിടെ അന്തരിച്ച ബാലഭാസ്കർ. വയലിനിൽ മനോഹരമായി സംഗീതം രചിക്കുന്ന ബാലുവിന്റെ പെർഫോമൻസ് കലാലോകത്തിന് എന്നും മുതൽ കൂട്ടായിരുന്നു. എന്നാൽ സ്റ്റീഫന്‍ ദേവസ്സിയടക്കമുള്ള സൂഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ബാലു ഘടം വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ബാംഗളൂരുവിലെ ഉഡുപ്പാ ഫൗണ്ടേഷനില്‍ വെച്ച് ഘടം വായിക്കുന്ന ഗിരിധര്‍ ഉടുപ്പാ, ശിവമണി, സ്റ്റീഫന്‍ ദേവസ്സി. ജിനോ ബാങ്ക്‌സ്, കീത്ത് പീറ്റേഴ്‌സ് എന്നിവര്‍ക്കൊപ്പമാണ് ബാലുവും ഘടം വായിക്കുന്നത്. സംഗീതം, രംഗകലകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത വാദ്യോപകരണ വിദഗ്ധന്‍ ഘടം ഗിരിധറിന്റെ നേതൃത്വത്തില്‍ 2015ല്‍ ബാംഗ്ലൂരില്‍ രൂപം കൊണ്ട സംഘടനയിൽ നടന്ന പരിപാടിയിലാണ് ബാലുവും സുഹൃത്തുക്കളും ഘടം വായിക്കുന്നത്.

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവെയാണ് കഴിഞ്ഞ ദിവസം ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബാലുവിന്റെ മരണ വാർത്ത കേരളക്കാര കേട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബാലാഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.