ഓടക്കുഴലില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് അഭിജിത്ത്; വീഡിയോ കാണാം

October 13, 2018

ഓടക്കുഴല്‍ക്കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അഭിജിത്ത് കാഴ്ചവെക്കുന്നത്. കണ്ണൂരാണ് ഈ കലാകാരന്റെ സ്വദേശം. ആറ് വര്‍ഷമായി ഓടക്കുഴലില്‍ വിസ്മയങ്ങല്‍ സൃഷ്ടിക്കാറുണ്ട് അഭിജിത്ത്.

നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ഈ കലാകാരന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. വിവിധ മ്യൂസിക് ഫ്യൂഷന്‍ ബാന്‍ഡുകളിലും സജീവ സാന്നിധ്യമാണ് അഭിജിത്ത്.

ഉത്സവവേദിയിലെത്തിയ അഭിജിത്ത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് മനോഹരമായ സംഗീതവിരുന്ന് തന്നെയാണ്. യോധ എന്ന ചിത്രത്തിലെ ‘പടകാളി…’ എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി അഭിജിത്ത് ഓടക്കുഴലില്‍ വായിച്ചു.