മിമിക്രിയില്‍ വിസ്മയങ്ങള്‍ തീര്‍ത്തൊരു എട്ടാംക്ലാസുകാരന്‍

October 16, 2018

അനുകരണകലയിലൂടെ വേദികളില്‍ വിസ്മയക്കാഴ്ചയാകാറുള്ള കലാകാരനാണ് ആദര്‍ശ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഈ കൊച്ചുമിടുക്കന്‍ കുറഞ്ഞ കാലയളവുകൊണ്ടാണ് മിമിക്രിയില്‍ പ്രതിഭ തെളിയിച്ചത്. സ്‌കൂള്‍ കലോത്സവങ്ങളിലും നിറസാന്നിധ്യമാണ് ആദര്‍ശ്.

മികച്ച പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് ആദര്‍ശ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ കലാകാരന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദിയിലെത്തിയ ആദര്‍ശ് വിസ്മയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. വിവിധ സിനിമാതാരങ്ങളുടെ ശബ്ദം യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധം ഈ കലാകാരന്‍ ഉത്സവവേദിയില്‍ അവതരിപ്പിച്ചു.