പാട്ടുകൊണ്ട് ഇരുട്ടിനെ തോല്‍പിച്ച് അമൃത; വീഡിയോ കാണാം

October 26, 2018

ജനിച്ചതു മുതല്‍ക്കെ കാഴ്ചവൈകല്യമുണ്ടായിരുന്നു അമൃതയ്ക്ക്. എന്നാല്‍ അന്ധതയ്ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയാറായിരുന്നില്ല ഈ കലാകാരി. ഒമ്പത് വര്‍ഷമായി ക്ലാസിക്കല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട് ഈ മിടുക്കി.

ലളിതഗാനം. ചലച്ചിത്രഗാനം തുടങ്ങിയ മത്സര ഇനങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട് അമൃത. കീബോര്‍ഡ് വായിക്കുന്നതിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവ വേദിയിലെത്തിയ അമൃത തന്റെ ആലാപന മികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. മനോഹരമായ സ്വരമാധുര്യംകൊണ്ട് ഉത്സവ വേദി സംഗീത സാന്ദ്രമായി അമൃതയുടെ പാട്ടില്‍.