വെല്ലുവിളികളെ മനോഹരമായ പാട്ടുകള്‍ക്കൊണ്ട് തോല്‍പിച്ച് ബൈജു; വീഡിയോ കാണാം

October 18, 2018

മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ആസ്വാദകമനസുകളില്‍ ഇടംപിടിക്കുന്ന കലാകാരനാണ് ബൈജു. തൊടുപുഴയാണ് ഈ കലാകാരന്റെ സ്വദേശം. സംഗീതം പഠിച്ചിട്ടില്ലെങ്കും മനോഹരമായ സ്വരമാധുര്യംകൊണ്ട് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുകയാണ് ഈ കലാകാരന്‍.

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഇടിച്ചുകയറിയ ഒരു അപകടം ബൈജുവിന് കനത്ത വെല്ലുവിളിയായി. വീല്‍ചെയറിലിരുന്നാണ് ഇന്ന് ഈ ഗായകന്‍ പാട്ടുകള്‍ പാടുന്നത്.

കോമഡി ഉത്സവേദിയിലെത്തിയ ബൈജു രണ്ട് പാട്ടുകള്‍ പാടി. ഈ കലാകാരന്റെ മലയാളംപാട്ടിലും ഹിന്ദി പാട്ടിലും ഉത്സവവേദി സംഗീത സാന്ദ്രമായി.