ഓടക്കുഴല്‍ വായനയ്‌ക്കൊപ്പം ആണ്‍പെണ്‍ ശബ്ദങ്ങളില്‍ പാട്ടും; വീഡിയോ കാണാം

October 30, 2018

ഓടക്കുഴലില്‍ രാഗങ്ങള്‍ക്കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കലാകാരനാണ് ബിനോയ്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും അതിമനോഹരമാണ് ഈ കലാകാരന്റെ പുല്ലാങ്കുഴല്‍ വായന.

ഓടക്കുഴല്‍ വായനയ്ക്കു പുറമെ ഗാനം ആലപിക്കുന്നതിലും ബിനോയ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരേ സമയം ആണ്‍ പെണ്‍ ശബ്ദങ്ങളില്‍ പാട്ടു പാടാനുള്ള കഴിവുണ്ട് ബിനോയ്ക്ക്. ഈ കഴിവു തന്നെയാണ് ഇദ്ദേഹത്തെ വേദികളില്‍ വേറിട്ടു നിര്‍ത്തുന്നത്.

കോമഡി ഉത്സവവേദിയിലെത്തിയ ബിനോയ് അതിശയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. പുല്ലാങ്കുഴലില്‍ രാഗവര്‍ഷം തീര്‍ത്തു ബിനോയ്. ഒപ്പം ആണ്‍പെണ്‍ ശബ്ദങ്ങളില്‍ പാട്ടും പാടി.