ഇതാ ഒരല്പം തലതിരിഞ്ഞൊരു പെര്‍ഫോമന്‍സ്; വീഡിയോ കാണാം

October 29, 2018

ക്രീയേറ്റിവിറ്റി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. സംഗീതത്തിലും ക്രീയേറ്റിവിറ്റികൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കലാകാരനാണ് ക്ലിന്റോ പി ജോസഫ്. ഓടക്കുഴലിലും ഹാര്‍മോണിയത്തിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഈ കലാകാരന്‍.

ചിരി ഉത്സവവേദിയിലെത്തിയ ക്ലിന്റോ അത്ഭുതകരമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഫഌട്ടിലും ഹര്‍മോണിയത്തിലും ക്ലിന്റോ വിസ്മയങ്ങള്‍ തീര്‍ത്തു.

തലതിരിഞ്ഞ് കിടന്നാണ് ക്ലിന്റോ ഹാര്‍മോണിയം വായിച്ചത്. ഹര്‍മോണിയം പഠിച്ചിട്ടില്ലെങ്കിലും മനോഹരമാക്കി ഈ കലാകാരന്‍ തന്റെ ഹര്‍മോണിയം വായന.