അമ്പരപ്പിക്കും ഈ നൃത്തപ്രകടനം; വീഡിയോ കാണാം
October 25, 2018

നൃത്തത്തില്‍ മൂന്ന് പതിറ്റാണ്ടിന്റെ പരിചയ സമ്പത്തുള്ള കലാകാരനാണ് സജി. ഈ നര്‍ത്തക പ്രതിഭയുടെ നേതൃത്വത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ഒരു നൃത്തവിദ്യാലയമാണ് ഡിക്യൂ ഡാന്‍സ് കഫേ.
അറുപതോളം കുട്ടികള്‍ ഈ സ്ഥാപനത്തില്‍ ഇന്ന് നൃത്തം അഭ്യസിക്കുന്നുണ്ട്. നൂതനവും വിത്യസ്തവുമായ നൃത്തരൂപങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളില്‍ ഇടം പിടിക്കുന്നുണ്ട് ഡിക്യുവിലെ കലാകാരന്മാര്. വിവിധ വേദികളില്‍ ഇവര്‍ തങ്ങളുടെ നൃത്താത്ഭുതങ്ങള് കാഴ്ചവെച്ചിട്ടുണ്ട്.
ഉത്സവവേദിയിലെത്തിയ ഈ താരങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയില്‍തന്നെ ഇതാദ്യമാണ് ഇത്തരമൊരു നൃത്തപ്രകടനം. ഉത്സവവേദിയെ ഒന്നാകെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ഈ താരങ്ങള്‍ കാഴ്ചവെച്ചത്.