ഒരുപാട്ടിലൂടെ ഒരായിരം പാട്ടുകള്‍; തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം

October 23, 2018

സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ജിന്‍സ് ഗോപിനാഥ്. ഇരുപത് വര്‍ഷമായി സംഗീതവേദികളില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയിട്ട്. മനോഹരമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കലാകാരനാണ് ജിന്‍സ്. നിരവധി മത്സരങ്ങളിലും റിയാലിറ്റിഷോകളിലും പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട് ഈ കലാകാരന്‍.

ഗാനമേള വേദികളിലും സംഗീത കച്ചേരികളിലും ഇന്ന് നിറസാന്നിധ്യമാണ് ജിന്‍സ് ഗോപിനാഥ്. കോട്ടയമാണ് ഈ പാട്ടുകാരന്റെ സ്വദേശം.

കോമഡി ഉത്സവത്തിലെത്തിയ ജിന്‍സ് മനോഹരമായ പാട്ടുകൊണ്ട് വേദിയെ അമ്പരപ്പിച്ചു. യേശുദാസിന്റെ വിവിധ പാട്ടുകള്‍ കൂട്ടിച്ചേര്‍ത്തൊരു പാട്ടാണ് ജിന്‍സ് വേദിയില്‍ അവതരിപ്പിച്ചത്.