മനോഹരമായൊരു സംഗീതവിരുന്നുമായി കോഴിക്കോടുനിന്നൊരു പാട്ടുകാരന്‍

October 15, 2018

സംഗീതം സിരകളില്‍ അലിഞ്ഞു ചേര്‍ന്ന കോഴിക്കോടു നിന്നും കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് മഹ്‌റൂഫ്. കിഷോര്‍ കുമാറിന്റെയും കുമാര്‍ സാനുവിന്റെയുമെല്ലാം ഗാനങ്ങള്‍ ഈ കലാകാരന്‍ ശബ്ദസാദൃശ്യത്തോടെ ആലപിക്കാറുണ്ട്.

വിവിധ മ്യൂസ്‌ക് ട്രൂപ്പുകളിലും നിറസാന്നിധ്യമാണ് ഇന്ന് മഹ്‌റൂഫ്. നിരവധി വേദികളില്‍ മനോഹരഗാനങ്ങള്‍ ആലപിച്ച ഈ കലാകാരന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരന്‍.

മഹ്‌റൂഫ് കോമഡി ഉത്സവവേദിയില്‍ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ കലാകാരന്റെ തകര്‍പ്പന്‍ പാട്ടുകള്‍ കാണാം