മനോഹരമായൊരു സംഗീതവിരുന്നുമായി പവിത്രന് പല്ലവി; വീഡിയോ കാണാം
October 13, 2018

ഗാനമേള ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ കലാകാരനാണ് പവിത്രന് പല്ലവി. നാല്‍പ്പത് വര്‍ഷമായി ഗാനമേള വേദികളില്‍ നിറസാന്നിധ്യമാണ് ഇദ്ദേഹം. തുടര്‍ച്ചയായി പതിനാറ് മണിക്കൂര്‍ ഗാനമേള നടത്തി സംസ്ഥാന തലത്തില്‍ പവിത്രന് റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട്.
ഫോട്ടോഗ്രഫിയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ ഗായകന്. കോമഡി ഉത്സവവേദിയിലെത്തിയ പവിത്രന് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിവിധ ആര്‍ടിസ്റ്റുകളുടെ പാട്ട് വേദിയില്‍ പാടി പവിത്രന്. സദസ് ഒന്നാകെ സംഗീത സാന്ദ്രമായി പവിത്രന്റെ പ്രകടനത്തില്‍.