ഇരട്ടശബ്ദങ്ങള്‍ക്കൊണ്ട് വിസ്മയകരമായ മിമിക്രി പ്രകടനവുമായി ഒരു കലാകാരന്‍; വീഡിയോ കാണാം

October 18, 2018

ഇരട്ടശബ്ദങ്ങള്‍ക്കൊണ്ട് ആസ്വാദകരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന കലാകാരനാണ് പ്രീജിത്ത് ദേവ്. മിമിക്രിയില്‍ എന്നും വിസ്മയങ്ങളാണ് ഈ കലാകാരന്‍ സൃഷ്ടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കടലൂണ്ടിയാണ് ഈ കലാകാരന്റെ സ്വദേശം. മിമിക്‌സ് അള്‍ട്രാ കോഴിക്കോട് എന്നൊരു ട്രൂപ്പിനും ഇദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്.

നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കോമഡി ഉത്സവവേദിയിലെത്തിയ പ്രീജിത്ത് ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇരട്ട ശബ്ദങ്ങളില്‍ നിരവധി ശബ്ദാനുകരണങ്ങള്‍ ഈ കലാകാരന്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.