‘താരകപ്പെണ്ണാളെ…; പാടി പ്രേക്ഷകഹൃദയം കീഴടക്കിയ ശരത്: വീഡിയോ കാണാം

October 1, 2018

ശരത് എന്ന എട്ടാംക്ലാസുകാരന്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന കലാകാരനാണ്. ശാസ്ത്രീയമായി പാട്ട് പഠിക്കാനുള്ള സാഹചര്യമില്ലെങ്കിലും സ്വരരാഗങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കാറുണ്ട് ശരത് എന്ന കൊച്ചുഗായകന്‍. പാലക്കാടാണ് ഈ മിടുക്കന്റെ സ്വദേശം.

സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ശരത്തിനെ തേടി എത്തിയിട്ടുണ്ട്. കോമഡി ഉത്സവ വേദിയിലെത്തിയ ശരത് അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ‘താരകപ്പെണ്ണാളെ…’ എന്നു തുടങ്ങുന്ന ശരത്തിന്റെ ഗാനത്തിന് ഉത്സവവേദിയുടെ സദസ് ഒന്നാകെ നിറഞ്ഞു കൈയടിച്ചു.

ശരത്തിന്റെ പ്രകടനം കാണാം