അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്ത് സുരേഷ്; വീഡിയോ കാണാം

October 12, 2018

സുരേഷ് യാദവ് എന്ന കലാകാരന്റെ പ്രകടനങ്ങള്‍ എക്കാലത്തും വിസ്മയങ്ങളാണ് സൃഷ്ടിക്കുന്നത്. കാസര്‍ഗോഡാണ് ഇദ്ദേഹത്തിന്റെ സ്വദേശം. ചെറുപ്രായം മുതല്‍ക്കെ അനുകരണകലയില്‍ സുരേഷ് മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ചുതുടങ്ങി. മിമിക്രി കൂടാതെ യക്ഷഗാനം, ഭജന്‍സ് തുടങ്ങിയവയിലും ഈ കലാകാരന്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

നിരവധി വേദികളില്‍ വിസ്മയകരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച ഇദ്ദേഹത്തിന് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടുണ്ട്. ഉത്സവവേദിയിലെത്തിയ സുരേഷ് യാദവ് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രകൃതിയുമായി ബന്ധപ്പെ നിരവധി ശബ്ദങ്ങളാണ് സുരേഷ് പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയും അദ്ദേഹത്തിന്റെ പ്രകടനത്തിനു നല്‍കി.