ജീവിതത്തിലെ വെല്ലുവിളികളെ സംഗീതംകൊണ്ടു തോല്പിക്കുന്ന ഒരു കലാകാരന്
October 11, 2018

പാട്ടെഴുതുന്നതിലും പാടുന്നതിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് അനീഷ്. ജീവിതത്തിലെ വെല്ലുവിളികളെയും വൈകല്യങ്ങളെയും സംഗീതംകൊണ്ട് തോല്പിക്കുകയാണ് ഈ കലാകാരന്.
കോട്ടയം കുമരകമാണ് അനിഷിന്റെ സ്വദേശം. സാമൂഹ്യമാധ്യമങ്ങളിലും തരംഗമാണ് അനിഷിന്റെ പാട്ടുകള്‍.
കോമഡി ഉത്സവവേദിയിലെത്തിയ അനീഷ് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ‘പവിഴംപൂ…’ എന്നു തുടങ്ങുന്ന ഗാനം വേദിയില്‍ ആലപിച്ചപ്പോള്‍ ഉത്സവവേദി ഒന്നാകെ സംഗീത സാന്ദ്രമായി. ‘തിരനുരയും…’ എന്നു തുടങ്ങുന്ന ഗാനവും അനീഷ് വേദിയില്‍ പാടി. നിറഞ്ഞ കൈയടി നല്‍കിയാണ് അനീഷിന്റെ പാട്ടുകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്.