തിളക്കമുള്ള ചർമ്മത്തിന് ചില പൊടികൈകൾ…

മനോഹരമായ ചർമം ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല… കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തി ലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും കുരുക്കളുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്.
തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടികൈകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇവയ്ക്ക് മറ്റ് പാർശ്വഫലങ്ങൾ ഇല്ലായെന്നതാണ് മറ്റൊരു പ്രത്യേകത. മുഖകാന്തി വർധിപ്പിക്കുന്നതിനായുള്ള ഏറ്റവും ലളിതമായുള്ള ഒരു പരിഹാരമാണ് തൈരും തേനും.
തൈരും തേനും മിശ്രിതമാക്കിയ ശേഷം മുഖത്ത് അല്പസമയം പുരട്ടി വെച്ച ശേഷം കഴുകിക്കളയുക. ഇത് മുഖകാന്തി വർധിപ്പിക്കുന്നതിന് ഏറ്റവും ലളിതമായ ഒരു മാർഗമാണ്. മുഖത്തെ കറുത്ത കുത്തുകൾ ഒഴിവാക്കാൻ തേനിൽ നാരങ്ങാ നീര് ചേർത്ത ശേഷം മുഖത്ത് പുരട്ടുന്നതും വളരെ നാലൊരു മാർഗമാണ്. ഇത് മുഖകാന്തി വർധിപ്പിക്കുന്നതിനും സഹായിക്കും.