ആരാധകരെ ഞെട്ടിച്ച് അക്ഷയ് കുമാർ; ‘2.0’ യുടെ പുതിയ ടീസര്‍ കാണാം..

November 23, 2018

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ടീസര്‍ അക്ഷയ് കുമാര്‍ പുറത്തുവിട്ടു.  3ഡിയില്‍ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് 150 കോടിയോളം വി.എഫ്.എക്‌സ് ഒരുക്കിയിട്ടുണ്ട്.

2.0യുടെ നിര്‍മ്മാണം ലെയ്ക്കാ പ്രൊഡക്ഷന്‍സിനാണ്.  രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.എമി ജാക്‌സണ്‍ ആണ് പുതിയ സിനിമയിലെ നായിക. എമി ജാക്‌സനാണ് 2.0 യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’.

അതേസമയം ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ സിനിമകളിൽ മുന്നിൽ തന്നെയാണ് ഈ ചിത്രവും. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന്‍ 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായി 10000  തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 6500 തീയേറ്ററുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ റെക്കോര്‍ഡും ഇതോടെ പഴങ്കഥയാകും

Read also: ആരാധകരെ ഞെട്ടിക്കാൻ ‘2.0’; ചിത്രത്തിന്റെ പ്രോമോ വീഡിയോ കാണാം

10000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഏറ്റവും അധികം സ്‌ക്രീനുകളില്‍  പ്രര്‍ശനത്തിനെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡാണ് ഇതോടെ 2.0 സ്വന്തമാക്കുക. തീയറ്ററുകളില്‍ എത്തുംമുമ്പേ 2.0 മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. റിലീസിനു മുന്നേ തന്നെ ചിത്രം 120 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് മുമ്പേ തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന തമിഴ് സിനിമ എന്ന ചരിത്ര നേട്ടമാണ് 2.0 ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.