നയന്‍താരയുടെ കുഞ്ഞാരാധകന്റെ കഥ പറഞ്ഞ് മനോഹരമായൊരു ഹ്രസ്വചിത്രം; വീഡിയോ കാണാം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സിനിമാതാരമാണ് നയന്‍താര. ലേഡി സുപ്പര്സ്റ്റാര് എന്നാണ് താരത്തെ സിനിമാലോകം വിശേഷിപ്പിക്കുന്നതു പോലും. സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് നയന്‍താരയുടെ ഒരു കുഞ്ഞ്ആരാധകന്‍. പക്ഷെ സംഭവം റിയല്‍ ലൈഫിലല്ല, മറിച്ച് ഒരു ഹ്രസ്വചിത്രത്തിലാണ്. നയന്‍താരയുടെ ആരാധകന്റെ കഥ പറയുന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നയന്‍ താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‘നയന്‍താര, ഹാപ്പി ബര്ത്ഡേ ലേഡി സൂപ്പര്‍സ്റ്റാര്‍‘ എന്ന കുറിപ്പോടെയാണ് ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. റോളിങ് പീപ്പിള്‍ പ്രൊഡക്ഷനാണ് ഈ ഹ്രസ്വചിത്രത്തിനു പിന്നില്‍.
നയന്‍ താരയുടെ ചിത്രങ്ങള്‍ തന്റെ ബുക്കില്‍ ഒളിപ്പിക്കുന്ന ഒരു ബാലന്. ഒടുവില്‍ സ്കൂളിലെ സീനിയോഴ്സ് അവന്റെ ബുക്ക് കീറിക്കളയുന്നു. ഹ്രസ്വചിത്രത്തിന്റെ അവസാനത്തിലാണ് നയന്‍താരയും അ ബാലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസിലാകുന്നത്. ഫഹദ് മുഹമ്മദ് എന്ന ബാലനാണ് ഷോര്‍ട്ട്ഫിലിമില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിധിന് ഭാസ്കര്‍ ആണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനം.