മാസ്മരീകം ഈ പ്രകടനം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അത്ഭുത പന്തിന്റെ വീഡിയോ കാണാം

November 27, 2018

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനവുമായി യാസിര്‍ ഷാ. കഴിഞ്ഞ കളിയിലെ യാസിറിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെയും സമൂഹ മാധ്യമങ്ങളിലെയും ചർച്ചാ വിഷയം. യാസിറിന്റെ ഹെന്റി നിക്കോള്‍സിനെ പുറത്താക്കുന്നതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുകയാണ്.

ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചത്. ഇരുപത്തി എട്ടാമത്തെ ഓവറിന്റെ അഞ്ചാം പന്തിലാണ് ഷാ കിവീസ് ഇടങ്കയ്യന്റെ വിക്കറ്റ് തെറിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്ത്  കുത്തി തിരിഞ്ഞ പന്ത് നിക്കോള്‍സിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. ബാറ്റിനും പാഡിനും ഉള്ളിലൂടെ സഞ്ചരിച്ച പന്ത് ഒരു അത്ഭുതം തന്നെയായിരുന്നു.

വീഡിയോ കാണാം..


Read also: ഇതാണ് ശെരിക്കും അത്ഭുത ക്യാച്ച്; വീഡിയോ കാണാം