‘ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രമിക്കുന്ന കൊച്ചുണ്ണി’; വൈറലായി അജുവിന്റെ പോസ്റ്റ്

November 25, 2018

ദാസനെയും വിജയനെയും പോലെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് നിവിൻ പോളി അജു വർഗീസ്…സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ല കൂട്ടുകാരാണ് അജുവും നിവിനും. ഉറ്റ സുഹൃത്തിന് നല്ല കട്ട പണി കൊടുത്തിരിക്കുകയാണ് അജുവിപ്പോൾ. നിവിൻ പോളി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ കായംകുളം കൊച്ചുണിയിലെ ഒരു ഫോട്ടോയ്ക്കാണ് കിടിലൻ ട്രോളുമായി അജു എത്തിയത്.

കയറുപയോഗിച്ച് കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ മൊബൈലിൽ നോക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രത്തിനാണ് കിടിലൻ ട്രോളുമായി ഉറ്റ സുഹൃത്ത് എത്തിയത്. ഇൻസ്റ്റാഗ്രാമിൽ അജു ഷെയർ ചെയ്ത ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഗൂഗിൾ നോക്കി രക്ഷപെടാൻ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ.

Read also: മെസ്സിക്കൊപ്പം അജു…പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അജു വർഗീസ്

അജുവിന്റെ പോസ്റ്റും ക്യപ്‌ഷനും ഹിറ്റായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കിയുടെ വേഷം അജുവിന് നൽകാത്തതുകൊണ്ടാവാം അജു ഇങ്ങനൊരു പണി നൽകിയതെന്നും ആളുകൾ ഹാസ്യ രൂപേണ കമന്റുകൾ നൽകുന്നുണ്ട്.