കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച് അമീര്‍ ഖാന്‍; രസകരമായ ചിത്രങ്ങള്‍ കാണാം

November 26, 2018

വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ മാത്രമല്ല, പലപ്പോഴും താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയതാരം അമീര്‍ഖാനാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. മകന്‍ ആസാദ് റാവുവിനും മകന്റെ കൂട്ടുകാര്‍ക്കുമൊപ്പം ചില കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്.

അമീര്‍ഖാന്‍ തന്നെയാണ് രസകരമായ ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അഭിനയമികവുകൊണ്ട് കുട്ടികള്‍ക്കും ഏറെ പ്രീയങ്കരനാണ് അമീര്‍ ഖാന്‍. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


ഭാര്യ കിരണ്‍ റാവുവുമുണ്ട് അമീര്‍ ഖാനൊപ്പം. ഫ്രഞ്ച് കോമിക് ബുക്കായ ആസ്റ്ററിക്‌സിലെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമീര്‍ ഖാനും ഭാര്യ കിരണും മകന്‍ ആസാദും മാത്രമല്ല വളര്‍ത്തുനായയും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങള്‍ക്കൊപ്പവും രസകരമായ ക്യാപ്‌നുകള്‍ ഉള്‍പ്പെടുത്താനും അമീര്‍ ഖാന്‍ മറന്നിട്ടില്ല.