അല്ലുവിന്റെ അർഹയ്ക്ക് ഇന്ന് പിറന്നാൾ; സർപ്രൈസ് ഒരുക്കി അല്ലു അർജുൻ , ചിത്രങ്ങൾ കാണാം

November 22, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. അല്ലുവിനെപ്പോലെ തന്നെ  സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലുവിന്റെ മകൾ അർഹ. രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഇത്തവണയും അല്ലു  അർജുൻ.

ഗോവയില്‍ വെച്ചാണ് താരം ഇത്തവണ കുഞ്ഞിന്റെ പിറന്നാളാൾ ആഘോഷിച്ചത്. അല്ലു അര്‍ജ്ജുന്‍ തന്നെയാണ് പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.  അല്ലു അര്‍ജ്ജുന്റെ മൂത്ത മകന്‍ അല്ലു അയാന് ഇപ്പോള്‍ നാലു വയസാണ് പ്രായം.