സ്നേഹിക്കാൻ കൈകൾ എന്തിന്? ഹൃദയം കീഴടക്കി ഒരു അമ്മയും മകനും…
സ്നേഹിക്കാൻ കൈകൾ ആവശ്യമോ?? ചേർത്ത് പിടിക്കാനും ചുംബിക്കാനുമൊക്കെ കൈകൾ വേണമെന്ന് പറയുന്നവർ ഇങ്ങോട്ട് ഒന്നുനോക്കു…
ജന്മനാ കൈകൾ ഇല്ലാത്ത ചെൻ സിഫാങ് എന്ന ചെറുപ്പക്കാരനാണ് സ്നേഹിക്കാൻ കൈകൾ ആവശ്യമില്ലെന്ന പഠിപ്പിക്കുന്നത്. ജനിച്ചതു മുതല്‍ ഇരുകൈകളും ഇല്ലാത്ത ചെന്‍ തന്റെ സുഖമില്ലാത്ത അമ്മയെ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ പരിപാലിക്കുന്ന ചെന്നിന്റെ പുതിയ ചിത്രങ്ങളാണ് ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.
കാലുകൾ കൊണ്ട് അമ്മയ്ക്ക് ഭക്ഷണം കൊടുക്കുകയും, അമ്മയുടെ മുടി കെട്ടി കൊടുക്കുകയും, മുഖം തുടച്ചുകൊടുക്കുകയുമൊക്കെ ചെയ്യുന്ന ചെന്നിന്റെ ചിത്രങ്ങളാണ് പീപ്പിൾ ഡെയ്ലി എന്ന ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്.
ചെന്നിന്റെ ഈ അമ്മയോടുള്ള സ്നേഹം കൊണ്ട് നിരവധി ആളുകളാണ് ചെന്നിന് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.
ജന്മനാ കൈകൾ ഇല്ലാതിരുന്ന തന്നെ ഒരു പരാതിയോ, പരിഭവമോ പറയാതെ വളർത്തിക്കൊണ്ടുവന്ന അമ്മയെ എന്നും അത്ഭുതത്തോടെയാണ് താൻ നോക്കി കണ്ടതെന്നും, ചെറുപ്പത്തിലെ അച്ഛൻ മരിച്ചിട്ടും തന്നെയും സഹോദരനെയും ‘അമ്മ നോക്കിയതിനെക്കുറിച്ചും, ജീവിതത്തിൽ സംഭവിച്ച എല്ലാ പ്രതിസന്ധികളെ തരണം ചെയ്ത അമ്മ തനിക്കെന്നും മാതൃകയാണെന്നും ചെൻ പറഞ്ഞു.