അത്യുഗ്രൻ പ്രകടനവുമായി ഉത്സവ വേദിയിലെത്തിയ കുട്ടിത്താരങ്ങൾ; വീഡിയോ കാണാം
										
										
										
											November 16, 2018										
									
								 
								നൃത്തലോകത്ത് പുതുമയുടെ പൂക്കാലം തീർക്കുന്ന നൃത്ത വിദ്യാലയമാണ് മഹാമുദ്ര ഡാൻസ് ട്രൂപ്പ്, കൊല്ലം. കേരളത്തിൽ അങ്ങോളമിങ്ങോളം നൃത്ത വിസ്മയം തീർക്കുന്ന ഡാൻസ് ട്രൂപ്പ് ഇതിനോടകം തന്നെ നിരവധി ഡാൻസ് പ്രതിഭകളെ വാർത്തെടുത്തു കഴിഞ്ഞു. ഏഴ് വയസുമുതൽ പതിനാറ് വയസ്സുവരെയുള്ള അറുപതോളം കുട്ടികൾ ഈ ട്രൂപ്പിൽ ഇപ്പോൾ ഡാൻസ് അഭ്യസിക്കുന്നുണ്ട്.
നിരവധി വേദികളിൽ വിസ്മയം സൃഷ്ടിക്കുന്ന ഈ കുട്ടികൾ ഒരു അത്യുഗ്രൻ പ്രകടനവുമായാണ് കോമഡി ഉത്സവ വേദിയിൽ എത്തിയത്. വേദിയെ കീഴടക്കിയ കുട്ടിപ്രതിഭകളുടെ കിടിലൻ പ്രകടനം കാണാം…






