കണ്ണഞ്ചിപ്പിക്കുന്ന കിടിലൻ പ്രകടനവുമായി കോഴിക്കോടിന്റ സ്വന്തം മൈക്കിൾ ജാക്സൺ ; വൈറൽ വീഡിയോ കാണാം

November 2, 2018

കോഴിക്കോട് നിന്ന് ഒരു കിടിലൻ പ്രകടനവുമായി എത്തുകയാണ് ജൂനിയർ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത്… നൃത്ത ലോകത്തെ ഏറ്റവും പുതിയ പരീക്ഷണങ്ങൾ അഭ്യസിക്കുന്ന പ്രശാന്ത് നിരവധി വേദികളിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോടിന്റെ ജൂനിയർ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന ഇദ്ദേഹം  നൃത്ത വേദികളെ ഹരം കൊള്ളിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. വ്യത്യസ്ത വേദികളിൽ നൃത്തം അവതരിപ്പിച്ച് നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത ഈ കലാകാരൻ സ്വന്തമായി സ്റ്റാർ പ്ലസ് കോഴിക്കോട് എന്ന നൃത്ത വിദ്യാലയവും സ്ഥാപിച്ചു.

കോഴിക്കോട് ഗോകുലം പബ്ലിക് സ്കൂളിൽ നൃത്താദ്ധ്യാപകനായി ജോലി ചെയ്യുകയാണ് പ്രശാന്ത്. കോഴിക്കോടിന്റെ ജൂനിയർ  മൈക്കിൾ ജാക്സന്റെ  കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാണാം…