ഈണമിട്ടും പാട്ടുപാടിയും ഒരു സംഗീത കുടുംബം; വീഡിയോ കാണാം

November 14, 2018

മനോഹരമായ സംഗീതം കൊണ്ട് കോമഡി ഉത്സവ വേദി കീഴടക്കാൻ എത്തുകയാണ് ഒരു സംഗീത കുടുംബം. ആലാപന മാധുര്യം കൊണ്ട് ഷാജി കുഞ്ഞൻ എത്തുമ്പോൾ പാട്ടിന് ഈണമിട്ട് വീണയിൽ സംഗീതം വിരിയിക്കുകയാണ് ഭാര്യയായ പൊന്നി കൃഷ്ണ.

മലപ്പുറം പൊന്നാനി സ്വദേശിയായ ഷാജി സംഗീത അധ്യാപകനാണ്. സംഗീതം കുട്ടികളിലേക്ക് പകർന്ന് നൽകുന്നതിന് പുറമെ സംഗീത സംവിധായകനായും ഇദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഗാനമേളകളിൽ ഗാനങ്ങൾ ആലപിക്കുന്നതിനൊപ്പം സംഗീത കച്ചേരികളിലും നിറ സാന്നിധ്യമാണ് ഇരുവരും.

പാട്ടും  വീണാനാദവും സമന്വയിപ്പിച്ച് ഇരുവരും പകരുന്ന സംഗീതവിരുന്ന്  ആസ്വദിക്കാം…