പരമ്പരാഗത ഇന്ത്യൻ വധുവരന്മാരായി ദീപികയും രൺവീറും ഇന്ത്യയിൽ തിരിച്ചെത്തി ; വീഡിയോ കാണാം

November 18, 2018

ബോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരുന്നു താരജോഡികൾ വിവാഹശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം ഇറ്റലിയിൽ വെച്ചായിരുന്നു. വെളുപ്പിന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ സെലിബ്രിറ്റി കപ്പിൾസിനെ കാണാൻ വൻ തിരക്കായിരുന്നു വിമാനത്തവാളത്തിൽ. എല്ലാവരോടും ചിരിച്ച്,  കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് യഥേഷ്ടം പോസ് ചെയ്താണ് താരദമ്പതികൾ വിമാനത്താവളം വിട്ടത്.

പരമ്പരാഗത ഇന്ത്യൻ  വധുവരന്മാരായാണ് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇരുവരും ചേർന്ന് നേരെ മുംബൈയിലെ രൺവീറിന്റെ വീടയ ഭാവ്നായി റെസിഡൻസിയിലേയ്ക്കാണ്  പോയത്. ഇവിടെയും ആരാധകർ കാത്തുനിന്നിരുന്നു.

പതിനാല് പതിനഞ്ച് തിയതികളിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി ഇരുകുടുംബങ്ങളും പത്താം തിയതി തന്നെ ഇറ്റലിയിൽ എത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു.. മുംബൈയിൽ ഈ മാസം 28 ന് സിനിമ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തും.