അനുകരണ രംഗത്തെ ഭാവി വാഗ്ദാനം ദേവരാജ്; കിടിലൻ പ്രകടനം കാണാം

November 10, 2018

തൃശ്ശൂരിൽ നിന്നും അനുകരണ കലാരംഗത്തെത്തി വിസ്മയം തീർത്ത അതുല്യ കലാകാരൻ ദേവരാജ് കൊടകര. ഗായകരുടെ വ്യത്യസ്ത ശബ്ദാനുകരണങ്ങളിലൂടെ  അനുകരണ രംഗത്തെ ഭാവി വാഗ്ദാനമായ ദേവരാജ്, പുഷ്പവല്ലി, നജിം അർഷാദ്, സച്ചിൻ വാരിയർ, പി ഉണ്ണികൃഷ്ണൻ തുടങ്ങിയ പിന്നണി ഗായകരുടെ അതേ ശബ്ദത്തിൽ ഗാനങ്ങളാലപിച്ചുകൊണ്ട് കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്നു.

ഒടുവിൽ തമിഴകത്തിന്റെ  ഇളയ ദളപതി വിജയ്‍യുടെ ശബ്ദത്തിലും ഗാനവുമായെത്തുന്ന ദേവരാജ് പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവർ ചേർന്ന് പാടിയ ‘പ്രേമമെന്നാൽ എന്താണ് പെണ്ണേ’ എന്ന ഗാനം അസാധ്യ മികവോടെ അനുകരിക്കുന്നു. പ്രകടനം കാണാം