പട്ടു പാടിയും ഗിറ്റാർ വായിച്ചും ക്രിക്കറ്റ് താരങ്ങൾ; രസകരമായ വീഡിയോ കാണാം..

November 27, 2018

ശ്രീലങ്കയ്‌ക്കെതിരായ സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയുടെ വിജയം ആഘോഷിച്ച് ഇംഗ്ലീഷ്താരങ്ങൾ.  ഡ്രസിങ് റൂമിലുള്ള താരങ്ങളുടെ ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വിജയാഘോഷത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ ജോ റൂട്ട് ഗിറ്റാര്‍ വായിച്ച് തുടങ്ങിയപ്പോള്‍ മറ്റംഗങ്ങള്‍ പാട്ടുമായി കൂടെ നിന്നു. പാട്ടിനും ഗിറ്റാറിനുമൊപ്പം വിജയാഘോഷത്തിൻറെ ഭാഗമായി ബിയർ പാർട്ടിയും ഉണ്ടായിരുന്നു.

Read also: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ പ്രണയാഭ്യർത്ഥന;സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

1963നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ഏഷ്യയില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയിക്കുന്നതും.

2004ല്‍ ഓസ്‌ട്രേലിയയും കഴിഞ്ഞ വര്‍ഷം ഇന്ത്യയുമാണ് ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മുമ്പ് സമ്പൂര്‍ണ വിജയം നേടിയ ടീമുകള്‍. ഏകദിന പരമ്പരയും ട്വന്റി-20 പരമ്പരയും നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.