ഇനി ഈ പാലങ്ങളിലൂടെ പോകുമ്പോൾ ടോൾ കൊടുക്കേണ്ടതില്ല..
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവൻ പാലങ്ങളുടെയും ടോൾ പിരിവുകൾ നിർത്തലാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.
അതേസമയം ടോൾ പിരിക്കുന്നത് സർക്കാരിന്റെ നയമല്ലെന്ന് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷമുള്ള മുഴുവൻ പാലങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
208 കോടി ചെലവിൽ നിർമ്മിച്ച 14 പാലങ്ങൾക്കാണ് ടോൾ പിരിച്ചു കൊണ്ടിരുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ 14 പാലങ്ങളുടെയും ടോൾ പിരിവ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് ടോള്‍ വഴി വർഷം തോറും ലഭിച്ചുകൊണ്ടിരുന്ന തുക ഇതോടെ വേണ്ടെന്നു വെച്ചിരിക്കുകയാണ് സർക്കാർ.
ടോൾ പിരിവ് അവസാനിപ്പിച്ച പാലങ്ങൾ ചുവടെ ചേർക്കുന്നു..
- അരൂർ-അരൂർകുറ്റി
- പുളിക്കക്കടവ്
- പൂവത്തുംകടവ്
- ചെറുതുരുത്തി (ന്യൂ കൊച്ചിൻ )
- തുരുത്തിപ്പുറം കോട്ടപ്പുറം
- കൃഷ്ണൻ കോട്ട
- കടലുണ്ടിക്കടവ്
- മുറിഞ്ഞപുഴ
- മായന്നൂർ
- ശ്രീമൂലനഗരം
- വെള്ളാപ്പ്
- മാട്ടൂൽ മടക്കര
- നെല്ലുംകടവ്
- മണ്ണൂർക്കടവ്