ഇനി ഈ പാലങ്ങളിലൂടെ പോകുമ്പോൾ ടോൾ കൊടുക്കേണ്ടതില്ല..

November 29, 2018

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുഴുവൻ പാലങ്ങളുടെയും ടോൾ പിരിവുകൾ നിർത്തലാക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം.

അതേസമയം ടോൾ പിരിക്കുന്നത് സർക്കാരിന്റെ നയമല്ലെന്ന് ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷമുള്ള മുഴുവൻ പാലങ്ങൾക്കും ടോൾ നൽകേണ്ടതില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

208 കോടി ചെലവിൽ നിർമ്മിച്ച 14 പാലങ്ങൾക്കാണ് ടോൾ പിരിച്ചു കൊണ്ടിരുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ  14 പാലങ്ങളുടെയും ടോൾ പിരിവ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് ടോള്‍ വഴി വർഷം തോറും ലഭിച്ചുകൊണ്ടിരുന്ന തുക ഇതോടെ വേണ്ടെന്നു വെച്ചിരിക്കുകയാണ് സർക്കാർ.

ടോൾ പിരിവ് അവസാനിപ്പിച്ച പാലങ്ങൾ ചുവടെ ചേർക്കുന്നു..

 1. അരൂർ-അരൂർകുറ്റി
 2. പുളിക്കക്കടവ്
 3. പൂവത്തുംകടവ്‌
 4. ചെറുതുരുത്തി (ന്യൂ കൊച്ചിൻ )
 5. തുരുത്തിപ്പുറം കോട്ടപ്പുറം
 6. കൃഷ്ണൻ കോട്ട
 7.  കടലുണ്ടിക്കടവ്
 8. മുറിഞ്ഞപുഴ
 9. മായന്നൂർ
 10. ശ്രീമൂലനഗരം
 11. വെള്ളാപ്പ്
 12. മാട്ടൂൽ മടക്കര
 13. നെല്ലുംകടവ്
 14. മണ്ണൂർക്കടവ്

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!