ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം…

November 29, 2018

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം.  പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്. 10-  ആം മിനിറ്റില്‍ മന്ദീപ് സിങിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്.

മൂന്നു മിനിറ്റിനിടെ ഇരട്ടഗോൾ സ്വന്തമാക്കിയ സിമ്രൻജീത് സിങ്ങാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 43,46 മിനുറ്റുകളിലായിരുന്നു സിമ്രൻജീത് സിങിന്റെ ഗോളുകള്‍. അക്ഷദീപ് സിങ്(12)ലളിത് ഉപാദ്ധ്യായ(45) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

കരുത്തന്മാരായ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തോൽവി സമ്മതിച്ചു.. അതേസമയം ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല.

ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു. ഇനി ഞായറാഴ്ച  ബൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.