സുന്ദരിയായി മഞ്ജു വാര്യര്‍; ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം മലയാളത്തില്‍ പുതിയ ചിത്രം നിര്മ്മിക്കാന്ഒരുങ്ങുകയാണ് സന്തോഷ് ശിവന്.മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന് തന്നെസംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ‘ജാക്ക് ആന്റ് ജില്ലി’ന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
Jack and Jill pic.twitter.com/mC5rHSXKat
— SantoshSivanASC. ISC (@santoshsivan) 5 November 2018
മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന് സാഹീര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകള്‍ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. കേരളത്തിലും ലണ്ടനിലുമായാണ് സിനിമയുടെ ചിത്രീകരണം. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധര്‍ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവന്മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്.
Jack n Jill !!! ?❤️?
A @santoshsivan sir movie !!! pic.twitter.com/RFrn6ZrtKM— Aju Varghese (@AjuVarghesee) 29 October 2018
സന്തോഷ് ശിവന് ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ വിദേശചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന സന്തോഷ് ശിവന് മലയാളത്തില്‍ സംവിധാനം ചെയ്യാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിന് മുന്‍പ് ഈ ചിത്രം ചെയ്തു തീര്‍ക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.
ദുബൈ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്സ്മാന് സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ‘ജാക്ക് ആന്‍ഡ് ജില്’ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ‘ഇണം’ എന്ന ചിത്രമാണ് സന്തോഷ് ശിവന് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.