ട്രോളാന്‍ നില്‍ക്കുന്നവര്‍ കാത്തിരിക്കൂ; വൈറലായി കനിഹയുടെ പാട്ട്

November 7, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് സിനിമാ താരം കനിഹയുടെ പാട്ട്. ‘ആരാധകര്‍ നിരന്തരമായി പാട്ടുപാടാന്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് താന്‍ പാടുന്നത്. വലിയ ഗായികയൊന്നുമല്ല താന്‍ എങ്കിലും ശ്രമിക്കാം’ എന്ന മുഖവരയോടെയാണ് കനിഹ പാടിത്തുടങ്ങിയത്. ട്രോളാന്‍ നില്‍ക്കുന്നവര്‍ കാത്തിരിക്കുകയെന്നും കനിഹ പറഞ്ഞു. എന്നാല്‍ കനിഹയുടെ പാട്ടിന് ട്രോള്‍ നല്‍കുകയല്ല മറിച്ച് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

‘നേട്ര് ഇല്ലാതെ മാട്രം…’ എന്നു തുടങ്ങുന്ന ഗാനമാണ് കനിഹ ആലപിച്ചത്. മികച്ച പ്രതികരണമാണ് കനിഹയുടെ മനോഹരമായ ആലാപനത്തിന് ലഭിക്കുന്നതും.

1993 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന തമിഴ് ചിത്രത്തിലേതാണ് ഈ ഗാനം. സുജാതയാണ് ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതവും നല്‍കിയിരിക്കുന്നു.

എന്തായാലും ട്രോളാന്‍ അവസരം നല്‍കാതെ മനോഹരമായ ആലാപനമികവുകൊണ്ട് പാട്ടുപാടി ആരാധകരെ കൈലെടുത്തിരിക്കുകയാണ് കനിഹ.

https://www.youtube.com/watch?time_continue=32&v=_pXn9-bZZyQ