Logo
07
Dec 2025
Sunday
  • News
  • Entertainment
  • Magazine
  • Sports
  • Flowers Special
  • Life Style
  • Videos
Film

ആരാണ് വിജയ് സേതുപതി; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി തരംഗമാകുന്നു

Lemi Thomas November 26, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നടന്‍ വിജയ് സേതുപതിയെക്കുറിച്ച് പറഞ്ഞ ഒരു വാചകമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നതു പോലും.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2010 ഡിസംബര്‍ 23 ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. ‘തേന്‍മര്‍ക്കു പരുവകാട്രു’ എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. വെള്ളിത്തിരയില്‍ വിജയ് സേതുപതിയെ കാണാന്‍ സാധിക്കുന്നതില്‍ നിറഞ്ഞ സന്തോഷമുണ്ട്. വിജയ്ക്ക് എല്ലാവിധ ആശംസകളും. പ്രകടനംകൊണ്ടു തകര്‍ക്കൂ വിജയ്’ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് അന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ തൊട്ടുപിന്നാലെ ആ പോസ്റ്റിനെത്തേടി ഒരു കമന്റ് എത്തി. ‘ ആരാണ് വിജയ് സേതുപതി’ എന്നാണ് ഒരു പ്രേക്ഷകന്‍ കമന്റ് ചെയ്തത്. പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടിയാണ് സാമൂഹ്യമാധമങ്ങളില്‍ തരംഗമാകുന്നത്. ‘വിജയ് സേതുപതി ആരാണെന്ന് വൈകാതെ നിങ്ങള്‍ തിരിച്ചറിയും’ എന്നാണ് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയ മറുപടി.

Read more: ‘ജൂനിയര്‍ ആര്‍ടിസ്റ്റാവാന്‍ പോലും ചാന്‍സ് കിട്ടാതിരുന്ന ഒരു കാലമുണ്ടായിരുന്നു’ ഓര്‍മ്മകള്‍ പങ്കുവെച്ച് വിജയ് സേതുപതി

അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ക്കെല്ലാം തായറ്ററുകളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അത്രമേല്‍ ആരാധകരുമുണ്ട് വിജയ് സേതുപതിക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞ മറുപടി ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് വെള്ളിത്തിരയില്‍ വിജയ് സേതുപതിയുടെ പ്രകടനവും.

Read more on: tamil movie | vijay sethupathy | viral facebook post
    News
  • പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
  • എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
  • റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി
  • വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര്‍ പുറത്ത്
Trending
  • മാസ് ഫെസ്റ്റിവൽ ഓൺ സ്‌ക്രീൻ – സൂര്യയുടെ പിറന്നാൾ ദിനത്തിൽ ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ടീസർ റിലീസായി.
  • ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
  • ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് കിലി പോൾ…’കൂടൽ’ സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു…
Related Stories
‘മൈ ഡിയർ സിസ്റ്റർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
രജനികാന്ത് ചിത്രവുമായി കമൽ ഹാസൻ; ‘തലൈവർ 173’ പ്രഖ്യാപിച്ചു
അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും
Logo

Follow us

© 2025 Insight Media City

  • Cinema
  • Sports
  • Magazine
  • News
  • Specials
  • Health
  • Travel
  • Reviews
  • Inspiration
  • Trending
  • Lifestyle
  • Music
Top
X

News

  • Kerala
  • india
  • World

Entertainment

  • Cinema
  • Interviews
  • Reviews
  • Music

Sports

  • Athletics
  • Cricket
  • Football
  • Extras

Life Style

  • Fashion
  • Food
  • Health
  • Travel

Magazine

  • Auto
  • Tech
  • Culture
  • Infotainment
  • Inspiration
  • Special
  • Trending

Others

  • Flowers Special
  • Gallery
  • Information
  • Short Films
  • Videos
  • Viral Cuts