വിജയം മാത്രം ലക്ഷ്യംവെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ

November 5, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ കേരളബ്ലാസ്റ്റേഴ്‌സ് ഇന്ന് പോരാട്ടത്തിനിറങ്ങും ബംഗലുരു എഫ്‌സിയാണ് പോരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് പോരാട്ടം. ഏറെ പ്രതീക്ഷയോടെയാണ് ഈ പോരാട്ടത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആദ്യ നാല് മത്സരത്തില്‍ ഒരുതവണ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം കണ്ടത്. ബാക്കി മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തില്‍ രണ്ടാം വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ടാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പോരാട്ടത്തിനിറങ്ങുക.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. നിലവിലെ പോയിന്റുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും തുടര്‍ച്ചയായി ലഭിക്കുന്ന സമനില ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ പകരുന്നുണ്ട്.