‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷിച്ച് മംമ്താ

November 9, 2018

മലയാളികളുടെ പ്രിയതാരം മംമ്താ മോഹന്‍ദാസിന് ഇന്നലെ പിറന്നാള്‍ ആയിരുന്നു. ആരാധകരും ചലച്ചിത്രലോകവും അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. മംമ്താ മോഹന്‍ദാസിന്റെ അമ്മ, ദിലീപ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.


ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപിന്റെ കാരക്ടര്‍ പോസ്റ്ററല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ എറണാകുളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.