ചരിത്രം കുറിക്കാനൊരുങ്ങി ‘ഒടിയന്’; ട്രെയിലര്‍ കണ്ടവര്‍ പതിനേഴ് ലക്ഷത്തിലും അധികം
മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് പതിനോഴ് ലക്ഷത്തിലധികം പേരാണ് യുട്യൂബില്‍ റിലീസ് ചെയ്ത ‘ഒടിയ’ന്റെ ട്രെയിലര്‍ കണ്ടത്.
വി എ ശ്രീകുമാര്‍ ആണ് ‘ഒടിയ’ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിലെ ആക്ഷനുകള്‍ക്കും ഡയലോഗുകള്‍ക്കുമെല്ലാം നിറഞ്ഞുകൈയടിക്കുന്നുണ്ട് കാഴ്ചക്കാര്‍. ട്രെയിലറിലെ ഈ മികവ് ചിത്രത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.
ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. ഒക്ടോബറിലായിരുന്നു ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ഉലച്ച പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ഒടിയനിലെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രതികരണണാണ് ലഭിക്കുന്നത്. സിദ്ദിഖ്, നരേന്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.