സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; പുരസ്‌കാരം ഏറ്റുവാങ്ങി പ്രദീപ് മാധവന്‍

November 1, 2018

2017 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച രണ്ടാമത്തെ സീരിയലിനുള്ള അവാര്‍ഡ് ലഭിച്ച പ്രദീപ് മാധവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത ‘മഞ്ഞള്‍ പ്രസാദ’മാണ് മികച്ച രണ്ടാമത്തെ സീരിയല്‍. പ്രദീപ് മാധവനാണ് മഞ്ഞള്‍ പ്രസാദത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ 24 നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മഞ്ഞള്‍ പ്രസാദം എന്ന സീരിയലില്‍ ആന്‍ മാത്യുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിന്‍ രാജവര്‍മ്മയാണ് സംഗീതം. ഛായാഗ്രഹണം ദീപകും എഡിറ്റിങ്ങ് അഭിലാഷുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.