‘ഇവിടെ തളിയാനെ പനിനീര്’ തകര്‍പ്പന്‍ സ്‌പോട് ഡബ്ബിങ് വീഡിയോ കാണാം

November 14, 2018

സ്‌പോട് ഡബ്ബിങിനായി കോമഡി ഉത്സവവേദിയിലെത്തിയ പ്രേം കണ്ണന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അനുകരണകലയില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു പ്രേം കണ്ണന്റേത്. മൂന്നു പേരുടെ ശബ്ദമാണ് സ്‌പോട് ഡബ്ബിങ്ങില്‍ പ്രേം കണ്ണന്‍ എന്ന കലാകാരന്‍ അനുകരിച്ചത്.

ഭാഗ്യരാജ്, ഷീല, ഫിലോമിന എന്നിവര്‍ക്കാണ് പ്രേം കണ്ണന്‍ സ്‌പോട് ഡബ്ബ് ചെയ്തത്. ഭാഗ്യരാജിന്റെ ശബ്ദമാണ് ആദ്യം അനുകരിച്ചത്. തുടര്‍ന്ന് ഷീലയുടെ ശബ്ദം. ‘മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തിനാണ് ഇരു താരങ്ങള്‍ക്കും പ്രേം കണ്ണന്‍ സ്‌പോട് ഡബ്ബ് ചെയ്തത്.

യാഥാര്‍ത്ഥ്യമെന്നും തോന്നും വിധമാണ് ഫിലോമിനയുടെ ശബ്ദം അനുകരിച്ചത്. ‘ഇവിടെ തളിയാനെ പനിനീര്…’ എന്ന ഫിലോമിനയുടെ ഫെയ്മസ് ഡയലോഗിനും പ്രേം കണ്ണന്‍ സ്‌പോട് ഡബ്ബ് ചെയ്തു.