രജനികാന്തിന്റെ മകൾ വിവാഹിതയാകുന്നു; വരൻ യുവനടൻ

November 14, 2018

തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ  രജനികാന്തിന്റെ മകൾ വിവാഹിതയാകുന്നു. തമിഴ് സിനിമയിൽ സംവിധായികയായി തിളങ്ങുന്ന സൗന്ദര്യ രജനികാന്താണ് വിവാഹത്തിനായി ഒരുങ്ങുന്നത്. നടനും വ്യവസായിയുമായ വിശാഗൻ ആണ് വരൻ.

സൗന്ദര്യയുടെയും വിശാഖന്റെയും വിവാഹം ഫെബ്രുവരി പതിനൊന്നാം തിയതിയാണ്. വളരെ ലളിതമായ രീതിയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹ ചടങ്ങുകൾ.

2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൗന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്. വിശാഗന്റെയും രണ്ടാം വിവാഹമാണ്.