ദീപാവലി ദിനത്തിൽ പ്രേക്ഷകർക്കു സമ്മാനമായി താരത്തിന്റെ പാട്ട്; വീഡിയോ കാണാം

November 7, 2018

ദീപാവലി ദിനത്തിൽ ആരാധകർക്ക് പാട്ട് സമ്മാനമായി നൽകിയിരിക്കുകയാണ് നടി ശരണ്യ മോഹൻ. ശരണ്യ പാടിയ യമുനൈ കാട്രിലെ ഈറകാട്രിലെ എന്ന ഗാനത്തിന് നിരവധി പേരാണ് ലൈക്കും കമന്റും ചെയ്‍തിരിക്കുന്നത്.

ബാലതാരമായി വെള്ളിത്തിരയിൽ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ശരണ്യ മോഹൻ. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും നായികയായി തിളങ്ങിയ ശരണ്യ വിവാഹത്തിന് ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്.

അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയിൽ സജീവ സാന്നിധ്യമാണ് നടി ശരണ്യ.

ദീപാവലി ആശംസകൾ നേർന്നുകൊണ്ട് ശരണ്യ ഷെയർ ചെയ്ത പാട്ട് ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയർ ചെയ്തത്.