അയ്യപ്പ ഭക്തിയുടെ അനുഗ്രഹ വർഷവുമായി കുട്ടിഗായിക പൂർണ്ണിമ ടോപ് സിംഗർ വേദിയിൽ
മലയാളികൾ ഒന്നാകെ ഏറ്റുപാടിയ ഗാനമാണ് ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ..’ എന്ന ഭക്തിഗാനം.. അയ്യപ്പ സ്വാമിയുടെ ഈ മനോഹര ഗാനവുമായി വേദിയെ ഭക്തി സാന്ദ്രമാക്കാൻ എത്തിയിരിക്കുകയാണ് പൂർണ്ണിമ എന്ന അത്ഭുത ഗായിക.
ഏകദേശം നാലു വയസുവരെ പൂർണ്ണമായും സംസാരിക്കാൻ ശേഷിയില്ലാതിരുന്ന കുട്ടിയായിരുന്നു പൂർണ്ണിമ. നിരന്തരമായി അയ്യപ്പൻറെ ഈ ഭക്തി ഗാനം കേട്ടുകൊണ്ടിരുന്ന പൂർണ്ണിമ ഒരിക്കൽ ഒരു അമ്പലനടയിൽ വലിയൊരു സദസിനുമുന്നിൽ വെച്ച് എല്ലാവർക്കുമായി ഈ അതിമനോഹരഗാനം പാടുകയായിരുന്നു.
അയ്യപ്പൻറെ അനുഗ്രഹത്താൽ സംഗീതത്താൽ സമ്പൂർണ്ണയായ പൂർണിമയുടെ പാട്ട് കേൾക്കാം..
പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്.
Read also : ടോപ് സിംഗർ വേദി കീഴടക്കി പാട്ടിന്റെ കൊച്ചുകൂട്ടുകാരൻ റിഥുമോൻ; വീഡിയോ കാണാം….
അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.