മുടിയന്റെ ചീറ്റിപോയ ‘മോഹം’; വീഡിയോ കാണാം

November 10, 2018

ഷോർട്ട് ഫിലിമിൽ അഭിനയിക്കണമെന്ന മോഹവുമായി എത്തുന്ന മുടിയനെയാണ് ഈ എപ്പിസോഡിൽ കാണുന്നത്. കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു ഷോർട് ഫിലിമിൽ മെയിൻ റോളിൽ അഭിനയിക്കാൻ മുടിയന് അവസരം ലഭിക്കുന്ന  വിവരമറിഞ്ഞതോടെ വീട്ടിൽ എല്ലാവര്ക്കും വളരെ സന്തോഷമായി.

എന്നാൽ  ഷോർട്ട് ഫിലിമിന്റെ വിഷയം ‘മോഹ’മാണെന്നറിഞ്ഞതോടെ ബാലു മുടിയനെ അഭിനയിക്കാൻ സമ്മതിക്കുന്നില്ല. ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ വരുന്ന പെൺകുട്ടിക്കൊപ്പം മുടിയൻ ഒളിച്ചോടിപ്പോകുമോയെന്നുള്ള പേടിയാണ് മുടിയനെ അഭിനയിക്കാൻ പോകുന്നതിൽ നിന്നും ബാലു പിന്തിരിപ്പിക്കുന്നതിന്റെ കാരണം.

നീലുവും ലച്ചുവും ശിവാനിയും ശക്തമായി സപ്പോർട്ട്ചെയ്യുന്നതോടെ മുടിയനെ അഭിനയിപ്പിക്കാൻ ബാലുവും തയാറായി. ഷോർട്ട് ഫിലിമിനായി നല്ലൊരു ഉഗ്രൻ തിരക്കഥ ലച്ചുവും തയാറാക്കി നൽകി. ഇതോടെ ഷോർട്ട് ഫിലിമിന്റെ കാര്യങ്ങളൊക്കെ ഒക്കെയായി…

പിന്നീട് ഷോർട്ട് ഫിലിമിന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഡയറക്ടറെ വിളിച്ച ബാലു ഒപ്പിക്കുന്ന പുതിയ പണി നൈസായിട്ട് പൊളിച്ചടുക്കുകയാണ് നീലു.. രസകരമായ എപ്പിസോഡ് കാണാം…