സിനിമയ്ക്ക് പോകാൻ പുതിയ നമ്പറുകളുമായി മുടിയനും ലച്ചുവും, പ്ലാൻ പൊളിച്ചടുക്കി നീലു; വീഡിയോ കാണാം…

November 9, 2018

ബാലുവും കേശുവും ശിവയെക്കൂട്ടാതെ നെയ്യാറ്റിൻ കരയിൽ പോയി. കേശു തന്നെ കൂട്ടാതെ പോയതിന്റെ വിഷമത്തിൽ ഇരിക്കുന്ന ശിവയെ കളിയാക്കാൻ എത്തിയിരിക്കുകയാണ് മുടിയനും ലച്ചുവും. കളിയാക്കുന്നതിന്റെ ഇടയിലാണ് ഈ അവസരം മുതലാക്കി സിനിമയ്ക്ക് പോകാനുള്ള പ്ലാനുമായി മുടിയനും ലച്ചുവും എത്തുന്നത്.

അച്ഛനും കേശുവും നെയ്യാറ്റിൻകരയിൽ കൊണ്ടുപോകാത്തതിന്റെ വിഷമത്തിൽ ഇരിക്കുന്ന ശിവയെ മുന്നിൽ നിർത്തിയാൽ കാര്യങ്ങൾ കൂടുതൽ വേഗത്തിൽ നടക്കുമെന്ന് ഉറപ്പുള്ളതിനാൽ മുടിയനും ലച്ചുവും ശിവയെ സമീപിച്ചു. ആദ്യം അടുത്തില്ലെങ്കിലും സിനിമ , പുറത്തുനിന്നുള്ള ഫുഡ് എന്നൊക്കെ കേട്ടപ്പോൾ ശിവയും ഈ പ്ലാൻ വിജയിപ്പിക്കാനുള്ള ശ്രമത്തിലായി.

നീലുവിനെ പറ്റിച്ച് സിനിമയ്ക്ക് പോകാനുള്ള സമ്മതം മേടിച്ചെടുത്ത കുട്ടികളുടെ പ്ലാൻ പക്ഷെ നൈസായിട്ട് പൊളിഞ്ഞു. എങ്ങനെയെന്നല്ലേ? …അതറിയാൻ എപ്പിസോഡ് കാണാം..