അനുകരണകലയില്‍ വിസ്മയങ്ങള്‍തീര്‍ത്തൊരു കുട്ടിത്താരം; വീഡിയോ കാണാം

November 7, 2018

ഗുരുക്കന്മാരില്ലാതെ അനുകരണകലയെ സ്വയം പരിശീലിച്ച കുട്ടിത്താരമാണ് അദ്വൈത്. അനുകരണകലയില്‍ വിസ്മയ പ്രകടനങ്ങളാണ് ഈ കുട്ടിത്താരം കാഴ്ചവെക്കുന്നത്.

വിവിധ വേദികളില്‍ ഇന്ന് നിറസാന്നിധ്യമാണ് അദ്വൈത്. ഹാസ്യാവിഷ്‌കാരങ്ങളാണ് വേദികളില്‍ കൂടുതലും അദ്വൈത് അവതരിപ്പിക്കാറുള്ളത്. അനുകരണ കലയ്ക്കു പുറമെ ചിത്രരചന, പിയാനോ, ക്ലേ മോഡലിങ് തുടങ്ങിയവയിലും അദ്വൈത് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കോമഡി ഉത്സവവേദിയിലെത്തിയ അദ്വൈത് മനോഹരമായ തന്റെ പ്രകടനംകൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ കൊച്ചുകലാകാരന് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ശബ്ദാനുകരണമാണ് വേദിയില്‍ അദ്വൈത് അവതരിപ്പിച്ചത്