കിടിലന്‍ സ്‌പോട്ട് ഡബ്ബിംങുമായി ആന്റോ കൊരട്ടി; വീഡിയോ കാണാം

November 1, 2018

അനുകരണകലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ആന്റോ കൊരട്ടി. കോമഡി ഉത്സവ വേദിയിലെത്തിയ ആന്റോ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രകൃതിയിലെ വിവിധ ശബ്ദാനുകരണങ്ങള്‍ സ്‌പോട്ട് ഡബ്ബ് ചെയ്തു ആന്റോ കൊരട്ടി. അണ്ണാറക്കണ്ണനും ആനയും പാമ്പിന്റെ വായില്‍ കുടുങ്ങിയ തവളയുടെയും ശബ്ദാങ്ങള്‍ യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധം ആന്റോ വേദിയില്‍ അവതരിപ്പിച്ചു. ഇതിനു പുറമെ സ്‌പോട്ട് ഡബ്ബിങ്ങിലൂടെ നിരവധി വാഹനങ്ങളുടെ ശബ്ദവും ഈ കലാകാരന്‍ അനുകരിച്ചു.