ഫയല്‍ പൈപ്പ് ഉപയോഗിച്ചൊരു കലക്കന്‍ സംഗീതവിരുന്നു; വീഡിയോ കാണാം

November 11, 2018

വേറിട്ട കലാപ്രകടനംകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കലാകാരിയാണ് ഗായത്രി. മലപ്പുറം ജില്ലയിലെ ഇടപ്പാളാണ് സ്വദേശം. ഫയല്‍ പൈപ്പ് ഉപയോഗിച്ച് പാട്ട് വായിക്കുന്നതിലൂടെയാണ് ഈ കുട്ടിത്താരം ശ്രദ്ധിക്കപ്പെടുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗായത്രി. മൂന്ന് വര്‍ഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട് ഈ മിടുക്കി. കുട്ടിക്കാലം മുതല്‍ക്കെ കലോത്സവ വേദികളിലും നിറസാന്നിധ്യമായിരുന്നു ഗായത്രി.

കോമഡി ഉത്സവവേദിയിലെത്തിയ ഗായത്രി ഫയലിന്റെ പൈപ്പ് ഉപയോഗിച്ച് അതിമനോഹരമായൊരു പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവെച്ചത്. മനോഹരമായൊരു ഗാനവും ആലപിച്ചു ഗായത്രി ചിരി ഉത്സവ വേദിയില്‍.