വൈകല്യങ്ങളെ സംഗീതംകൊണ്ട് തോല്‍പിച്ച് ജ്യോതിഷ് കുമാര്‍; വീഡിയോ കാണാം

November 10, 2018

സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ജ്യോതിഷ് കുമാര്‍. മുണ്ടക്കയമാണ് ഈ കലാകാരന്റെ സ്വദേശം. സ്വന്തം പിതാവ് പകര്‍ന്നുനല്‍കിയ സംഗീതത്തിലൂടെ പാട്ടിന്റെ വിസ്മയലോകം തീര്‍ക്കാറുണ്ട് ഈ കലാകാരന്‍.

മനോഹരമായ സംഗീതത്തിലൂടെയാണ് ജ്യോതിഷ് കുമാര്‍ തന്റെ വൈകല്യങ്ങളോട് പോരാടുന്നത്.

കോമഡി ഉത്സവവേദിയിലെത്തിയ ജ്യോതിഷ് കുമാര്‍ മനോഹരമായ സംഗീതംകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ‘മാനത്തെ മാരിക്കുറുമ്പേ…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിരി ഉത്സവ വേദിയില്‍ ജ്യോതിഷ് ആദ്യം പാടിയത്. ഈ കുട്ടിത്താരത്തിന്റെ മനോഹരമായ ആലാപന മികവുകൊണ്ട് ഉത്സവവേദി സംഗീത സാന്ദ്രമായി.